Latest News

ഇസ്‌ലാം വിരുദ്ധത: ഫ്രാന്‍സിനെതിരേ ബംഗ്ലാദേശില്‍ അര ലക്ഷം പേരുടെ പ്രകടനം

മാക്രോണിന്റെ കോലങ്ങളും കാരിക്കേച്ചറുകളും ഫ്രഞ്ച് പ്രസിഡന്റിന് ശവപ്പെട്ടിയും വഹിച്ചുള്ള പ്രകടനത്തിന് രണ്ട് കിലോമീറ്ററോളം നീളമുണ്ടായിരുന്നു.

ഇസ്‌ലാം വിരുദ്ധത: ഫ്രാന്‍സിനെതിരേ ബംഗ്ലാദേശില്‍ അര ലക്ഷം പേരുടെ പ്രകടനം
X

ധക്ക: ഫ്രാന്‍സിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ക്കും പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രചരിപ്പിക്കുന്നതിനും എതിരേ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധക്കയില്‍ അര ലക്ഷം പേര്‍ പ്രകടനം നടത്തി. ഫ്രഞ്ച് എംബസിയിലേക്കു നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. ബംഗ്ലാദേശിലെ ഏറ്റവും വലിയ പള്ളിയീയ ധക്ക മസ്ജിദില്‍ നിന്നുമാണ് റാലി ആരംഭിച്ചത്.

മാക്രോണിന്റെ കോലങ്ങളും കാരിക്കേച്ചറുകളും ഫ്രഞ്ച് പ്രസിഡന്റിന് ശവപ്പെട്ടിയും വഹിച്ചുള്ള പ്രകടനത്തിന് രണ്ട് കിലോമീറ്ററോളം നീളമുണ്ടായിരുന്നു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളിലൊന്നായ ഹെഫസാത്ത് ഇ ഇസ്‌ലാമിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ലോകമെമ്പാടുമുള്ള മുസ്ലിംകളോട് മാക്രോണ്‍ മാപ്പ് പറയണമെന്ന് പൊതുസമ്മേളനത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it