- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കത് പ്രശംസയാകും മി. കെജ്രിവാള്
. 'മഹാനായ അരവിന്ദ് കെജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്കൊരു അധികപ്രശംസയാകും. നിങ്ങളും ആംആദ്മി പാര്‍ട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങള്‍ സ്വയം വില്ക്കാന് വച്ചിരിക്കുന്നത്?' എന്നായിരുന്നു അനുരാഗ് ട്വിറ്ററില്‍ കുറിച്ചത്.
ന്യൂഡല്‍ഹി: ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവരെ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്കിയ ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് കെജ്രിവാളിനെതിരെ അനുരാഗ് കശ്യപ് പ്രതികരിച്ചത്. 'മഹാനായ അരവിന്ദ് കെജ്രിവാള് ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ക്കൊരു അധികപ്രശംസയാകും. നിങ്ങളും ആംആദ്മി പാര്‍ട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങള്‍ സ്വയം വില്ക്കാന് വച്ചിരിക്കുന്നത്?' എന്നായിരുന്നു അനുരാഗ് ട്വിറ്ററില്‍ കുറിച്ചത്. ഡോക്യുമെന്ററി സംവിധായകന് ആനന്ദ് പട്വര്‍ധനും കെജ്രിവാളിനെ നിശിതമായി വിമര്‍ശിച്ചു. കെജ്രിവാള് അദ്ദേഹത്തിന്റെ ആത്മാവിനെ സാത്താന് വില്‍ക്കുകയാണെന്നാണ് ആനന്ദ് പട്വര്ധന് പറഞ്ഞത്. കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുകയാണ് ഇതുവഴി ചെയ്തതെന്നും ആനന്ദ് പട്വര്ധന് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും കെജ്രിവാളിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. 'രാജ്യദ്രോഹം സംബന്ധിച്ച കേസുകളില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനേക്കാള്‍ അജ്ഞരാണെന്നായിരുന്നു ചിദംബരം അഭിപ്രായപ്പെട്ടത്. അതേ സമയം 'ഡല്‍ഹി സര്‍ക്കാറിന് നന്ദി' എന്നായിരുന്നു കേസ് വിചാരണയ്ക്ക് വിടാനുള്ള തീരുമാനത്തോടുള്ള കനയ്യ കുമാറിന്റെ പ്രതികരണം. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു. വിചാരണക്ക് അനുമതി നല്കിയ ഡല്‍ഹി സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. അനുമതി നല്‍കാനുള്ള തീരുമാനം ഇത്രയും വൈകിച്ചതില്‍ ഡല്‍ഹി സര്‍ക്കാറിനെ ബിജെപി നേതൃത്വം കുറ്റപ്പെടുത്തുകയും ചെയ്തു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT