Latest News

എന്‍ആര്‍സിക്കെതിരെ ആന്ധ്ര നിയമസഭ പ്രമേയം പാസാക്കി

എന്‍ആര്‍സിയെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി മുന്‍പ് പ്രഖ്യാപിച്ച കാര്യവും പ്രമേയത്തില്‍ ആവര്‍ത്തിച്ചു.

എന്‍ആര്‍സിക്കെതിരെ ആന്ധ്ര നിയമസഭ പ്രമേയം പാസാക്കി
X

വിജയവാഡ: കേന്ദ്രസര്‍ക്കാറിന്റെ ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ ആന്ധ്രപ്രദേശ് നിയമസഭ പ്രമേയം പാസാക്കി. ഉപമുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രിയുമായ അംസദ് ബാഷയാണ് പ്രമേയം അവതരിപ്പിച്ചത്. എന്‍ആര്‍സി ന്യൂനപക്ഷങ്ങളില്‍ അലക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. രാജ്യമെമ്പാടും ഇതിനെതിരെ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നു.ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കളുടെ ജനന സ്ഥലം, ജനനത്തീയതി, മാതൃഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങള്‍ ചേര്‍ക്കുന്നത് അനാവശ്യമായ ആശയക്കുഴപ്പത്തിനും പൊതുജനങ്ങളില്‍ വിശ്വാസമില്ലായ്മയ്ക്കും കാരണമായിട്ടുണ്ട്. പ്രമേയം പറഞ്ഞു.

എന്‍ആര്‍സിയെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി മുന്‍പ് പ്രഖ്യാപിച്ച കാര്യവും പ്രമേയത്തില്‍ ആവര്‍ത്തിച്ചു. എന്‍ആര്‍സിക്കെതിരായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തുടരുമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.


Next Story

RELATED STORIES

Share it