Latest News

മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എപി  ഉണ്ണികൃഷ്ണൻ അന്തരിച്ചു
X

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ് ലിം ലീഗ് നേതാവുമായ എപി ഉണ്ണികൃഷ്ണൻ (60) അന്തരിച്ചു.ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് മെമ്പറാണ്.

പട്ടികജാതി സംസ്ഥാനതല ഉപദേശകസമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് വേങ്ങര പരപ്പന്‍ചിന ശ്മശാനത്തിലാണ് സംസ്‌കാരം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലും വൈകീട്ട് അഞ്ചിന് കുന്നുംപുറം എരണിപ്പടി നാല്‍കണ്ടം മദ്രസയിലും പൊതുദര്‍ശനമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.


Next Story

RELATED STORIES

Share it