- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസി മലയാളി സംഘങ്ങള്ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: നോര്ക്കറൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷകള് ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില് പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര് പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്ത്തന മൂലധനവും നല്കും.
അപേക്ഷിക്കുന്ന സമയത്ത് സംഘത്തില് 50 അംഗങ്ങളെങ്കിലുമുണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം 2 വര്ഷം പൂര്ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള് പ്രവാസികള്/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില് സര്ക്കാര് ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന് സാമ്പത്തിക വര്ഷത്തെ ആഡിറ്റ് റിപോര്ട്ട് ഹാജരാക്കുകയും വേണം.
പൊതുജനതാല്പര്യമുളള ഉല്പാദന, സേവന, ഐടി, തൊഴില് സംരംഭങ്ങള് (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്സ്യമേഖല, മൂല്യവര്ധിത ഉല്പന്ന നിര്മാണം, സേവന മേഖല, നിര്മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാവുന്ന സംരംഭങ്ങള് ആരംഭിക്കുന്നതിന് അല്ലെങ്കില് നിലവിലുളള സംരംഭങ്ങള് മേല്പ്രകാരം തൊഴില് ലഭ്യമാകത്തക്കതരത്തില് വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്ത്തന മൂലധനം നല്കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്, സംഘത്തിലെ അംഗങ്ങള് ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്ക്കാണ് ധനസഹായം നല്കുക.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോര്ക്കറൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള് അവശ്യരേഖകളായ, ഭരണസമിതി തീരുമാനം പദ്ധതിരേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപോര്ട്ടിന്റെ പകര്പ്പ്, താല്ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്പ്പുകള് സഹിതം ഡിസംബര് 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്, നോര്ക്കറൂട്ട്സ്, നോര്ക്ക സെന്റര്, 3ാം നില, തൈക്കാട്, തിരുവനന്തപുരം- 695 014 കൂടുതല് വിവരങ്ങള്ക്ക് www.norkaroots.org ലും 18004253939 (ഇന്ത്യയില് നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോള് സേവനം) ടോള്ഫ്രീ നമ്പറിലും ലഭിക്കും.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില് മൊബൈല് ഇന്റര്നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMT