Latest News

അരീക്കോട് മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍

കിഴുപറമ്പ് പത്തനാപുരം പുത്തന്‍ പീടിയേക്കല്‍ ജസീം (25) ആണ് അറസ്റ്റിലായത്.

അരീക്കോട് മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍
X

അരീക്കോട്: സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പോലിസ് പിടിയില്‍. കിഴുപറമ്പ് പത്തനാപുരം പുത്തന്‍ പീടിയേക്കല്‍ ജസീം (25) ആണ് അറസ്റ്റിലായത്.

ഡിവൈഎസ്പി അഷ്‌റഫ്, സി ഐ ലൈജുമോന്‍, എസ്‌ഐ അബ്ദുള്‍ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള കാരിയര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിവലയിലാകുന്നത്. മയക്കുമരുന്നിന്റെ ജില്ലയിലെ ഏജന്റുമാരെകുറിച്ചും ഇടനിലക്കാരെ കുറിച്ചും അവരുടെ രഹസ്യകേന്ദ്രങ്ങളെകുറിച്ചും വ്യക്തമായ വിവരം ലഭിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നായ 14 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

പിടികൂടിയത് മാരകശേഷിയുള്ളതും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എക്സ്റ്റാസേ, മോളി എന്നി വിളിപ്പേരുകളില്‍ അറിയപ്പെടുന്നതുമായ 14 ഗ്രാം മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിനാണ്.

ജില്ലയിലേക്ക് കാരിയര്‍മാര്‍ മുഖേന പാര്‍ട്ടി ഡ്രഗ് ഇനത്തില്‍ പെട്ട സിന്തറ്റിക് മയക്കുമരുന്നുകള്‍ ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. ബെംഗളൂരില്‍നിന്ന് ഗ്രാമിന് 2000 മുതല്‍ 3000 രൂപയ്ക്ക് ഏജന്റുമാര്‍ മുഖേന നാട്ടിലെത്തിച്ച് ഗ്രാമിന് 5000 രൂപയ്ക്ക് മുകളില്‍ വിലയിട്ട് ചെറുകിട വില്‍പ്പനക്കാര്‍ക്ക് കൈമാറാനായി കൊണ്ടുവന്നതാണെന്ന് ഈ മയക്കുമരുന്നെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയുടെ പേരില്‍ അരീക്കോട് സ്‌റ്റേഷനില്‍ ഒരു ബലാല്‍സംഗക്കേസും കഞ്ചാവു കേസുകളും നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it