Latest News

അര്‍ജുന്‍ രക്ഷാദൗത്യം; കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ്

അര്‍ജുന്‍ രക്ഷാദൗത്യം; കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ്
X

മംഗളൂരു: അങ്കോലയിലെ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. നാളെയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസില്‍ അടിയന്തരവാദം നടക്കുന്നത്. സുപ്രിം കോടതി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. അര്‍ജുനെ കണ്ടെത്താന്‍ ചെയ്ത കാര്യങ്ങളെല്ലാം കര്‍ണാടക നാളെ കോടതിയില്‍ അറിയിക്കണം.

അര്‍ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ വിദഗ്ധ സംഘത്തിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കാന്‍ ആലോചനയുണ്ട്. ഇതിനായി കരസേന മേജര്‍ ജനറലായിരുന്ന പാലക്കാട് സ്വദേശി എം. ഇന്ദ്രബാലിന്റെ സഹായം കര്‍ണാടക സര്‍ക്കാര്‍ തേടി.




Next Story

RELATED STORIES

Share it