Latest News

സുരക്ഷാകിറ്റുകളുടെ ദൗര്‍ലഭ്യം: ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ ഡോക്ടര്‍മാരടക്കം 50 പേര്‍

പല തവണ കൊറോണയുമായി ബന്ധപ്പെട്ട് മോദി ജനങ്ങളെ അഭിസംബോധന ചെയ്‌തെങ്കിലും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.

സുരക്ഷാകിറ്റുകളുടെ ദൗര്‍ലഭ്യം: ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ ഡോക്ടര്‍മാരടക്കം 50 പേര്‍
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ പുതിയൊരു ഭീഷണി കൂടി ഉയര്‍ത്തിയിരിക്കുന്നു. രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകരായ 50 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചികില്‍സാ സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുകളുടെ അഭാവമാണ് പുതിയ ഭീഷണിക്കു പിന്നില്‍.

''രോഗികളെ ചികില്‍സിക്കുന്നതിന്റെ ഭാഗമായാണോ അതോ വിദേശത്ത് യാത്രപോയതുകൊണ്ടാണോ എന്ന കാര്യം പരിശോധിക്കും'' എന്നാണ് ഇതേ കുറിച്ച് ആരോഗ്യ മന്ത്രാലയം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.

അതേസമയം ചികില്‍സാ സമയത്ത് ധരിക്കേണ്ട സുരക്ഷാ കിറ്റുകളുടെ അഭാവമാണ് ഇതിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം കിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നില്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

മാര്‍ച്ച് 29ന് കൊല്‍ക്കൊത്തയില്‍ ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ പദവിയിലുള്ള ഒരു ഡോക്ടര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആശുപത്രിയിലെ ഡോക്ടര്‍. അദ്ദേഹത്തെ എഐഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് എഐഐഎംഎസ്സിലെ ഡോക്ടര്‍ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം ബാധിച്ചു.

മാര്‍ച്ചില്‍ തന്നെ 37 വയസ്സുള്ള മഹാരാഷ്ട്രയിലെ മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ലാബ് ടെക്‌നിഷ്യനും കൊറോണ ബാധിച്ചിരുന്നു. കേരളത്തില്‍ ഒരു നഴ്‌സിനും ചികില്‍സയുടെ ഭാഗമായി കൊറോണ ബാധിച്ചിരുന്നു.

പല തവണ കൊറോണയുമായി ബന്ധപ്പെട്ട് മോദി ജനങ്ങളെ അഭിസംബോധന ചെയ്‌തെങ്കിലും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല.

Next Story

RELATED STORIES

Share it