Latest News

അരവിന്ദ് കെജ് രിവാളിന്റെ ജാമ്യം റദ്ദാക്കണം; ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി

അരവിന്ദ് കെജ് രിവാളിന്റെ ജാമ്യം റദ്ദാക്കണം; ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി
X

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടപടിക്കെതിരെ കെജ് രിവാളിന്റെ അഭിഭാഷകര്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രി ഇന്ന് പുറത്തിറങ്ങും. ഉച്ചയോടെ തിഹാര്‍ ജയിലിലെ നടപടികള്‍ പൂര്‍ത്തിയാക്കി കെജ് രിവാള്‍ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.

അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങുന്ന കെജ് രിവാളിന് വന്‍ സ്വീകരണം നല്‍കാനൊരുങ്ങുകയാണ് എഎപി പ്രവര്‍ത്തകര്‍. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കള്‍ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്പോഴാണ് കെജ്രിവാള്‍ പുറത്തിറങ്ങുന്നതെന്നും എഎപി, എംപി സഞ്ജയ് സിംഗ് പറഞ്ഞു.

Next Story

RELATED STORIES

Share it