Latest News

അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദവി രാജിവെക്കില്ലെന്ന് സൂചന നല്‍കി പ്രധാന സഹായി

അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദവി രാജിവെക്കില്ലെന്ന് സൂചന നല്‍കി പ്രധാന സഹായി
X

ജയ്പൂര്‍: അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് അദ്ദേഹത്തിന്റെ പ്രധാന സഹായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. വൈകിട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

'അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹം ഇന്ന് രാജിവെക്കില്ല, ഭാവിയിലും സാധ്യതയില്ല'- സംസ്ഥാന മന്ത്രി പ്രതാപ് സിംഗ് കച്ചരിയവാസ് പറഞ്ഞു.

'മിസ്റ്റര്‍ ഗെലോട്ട് രാജസ്ഥാനില്‍ തന്റെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കു'മെന്ന് മറ്റൊരു മന്ത്രിയായ വിശ്വേന്ദ്ര സിംഗ് പറഞ്ഞു.

രണ്ട് പദവികള്‍ വഹിക്കാന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കാത്തതിനാല്‍, പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗെഹ്‌ലോട്ടിന് താല്‍പ്പര്യമില്ല എന്നതിന്റെ സൂചനയായാണ് പലരും ഈ അഭിപ്രായങ്ങളെ വിലയിരുത്തുന്നത്.

കോണ്‍ഗ്രസിന്റെ 'ഒരു വ്യക്തി, ഒരു പോസ്റ്റ്' നയം അനുസരിക്കേണ്ടിവരുമെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.

ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കിലും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതാണ് കോണ്‍ഗ്രസിലെ നിലവിലെ പ്രതിസന്ധിയുടെ കാതല്‍.

Next Story

RELATED STORIES

Share it