Latest News

പൗരത്വ നിയമം: സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് അസം മുഖ്യമന്ത്രി സോണോവാള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശ ജനതയ്ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വ നിയമം: സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് അസം മുഖ്യമന്ത്രി സോണോവാള്‍
X

ഗുവാഹത്തി: പൗരത്വ നിയമത്തിന് ചട്ടങ്ങളും റൂളും തയ്യാറാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ പരിഗണിക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബനന്ദ സോണോവാള്‍ ആവര്‍ത്തിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തദ്ദേശ ജനതയ്ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷകള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുളള അനിശ്ചിതത്വം ആരും ആഗ്രഹിക്കുന്നില്ല. ഇതൊരു ദേശീയ നിമയമാണെങ്കിലും അസമിലെ തദ്ദേശജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. അതുകൊണ്ടാണ് ചട്ടങ്ങളും റൂളുകളും തയ്യാറാക്കുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ താല്പര്യങ്ങളും നിര്‍ദേശങ്ങളും കേന്ദ്രത്തിന് അയച്ചുകൊടുത്തത്- സോനോവാള്‍ ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം കുടിയേറിയ മുസ്ലിം ഒഴിച്ചുള്ള ആറ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമം.

Next Story

RELATED STORIES

Share it