Latest News

യുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു

യുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു
X

തിരുവനന്തപുരം: യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകള്‍ ചര്‍ച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി 'നാമ്പ്' എന്ന പേരില്‍ ജൂണ്‍ 6ന് നിയമസഭാ മന്ദിരത്തില്‍ നടക്കും. കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് നേതൃത്വം നല്‍കുന്ന കാലാവസ്ഥ അസംബ്ലി പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പരിസ്ഥിതികാലാവസ്ഥ വ്യതിയാനം, റവന്യൂ (ദുരന്ത നിവാരണം), ആരോഗ്യം തദ്ദേശ സ്വയംഭരണം, വനിതാ ശിശുവികസന വകുപ്പുകളുടെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

150 പേര്‍ പങ്കെടുക്കും. ഇതിന്റെ ലോഗോ സ്പീക്കര്‍ എം ബി രാജേഷും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ചേര്‍ന്ന് പ്രകാശനം ചെയ്തു. കാലാവസ്ഥ അസംബ്ലിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്വിസ്, മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രഫി മത്സരങ്ങള്‍ നടത്തും. 14 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി ക്വിസ് മല്‍സരവും 1924 പ്രായപരിധിയിലുള്ളവര്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവുമാണ് നടത്തുക. മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ tthp://keralaclimateassem-bley2022.org/ എന്ന വെബ്‌സൈറ്റില്‍ 20 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. കാലാവസ്ഥാ അസംബ്ലിയില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാം.

Next Story

RELATED STORIES

Share it