- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറ് ശതമാനം പൊരുത്തമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറു ശതമാനവും പൊരുത്തമുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്.
ഇവിഎം, വിവിപാറ്റ് ഡാറ്റകളില്‍ നൂറു ശതമാനം പൊരുത്തമുണ്ട്. തിരഞ്ഞെടുപ്പ് കൃത്യവും ആധികാരികവുമാണെന്നാണ് ഇതിനര്‍ത്ഥം. ഇത്തവണത്തെ ഫലം മുന്‍കാലത്തെ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ ആധികാരികത തെളിയിക്കുന്നു- കമ്മീഷന് ഉദ്യോഗസ്ഥന് പറഞ്ഞു.
കേരളം, തമിഴ്നാട്, ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്.
1989ലാണ് രാജ്യത്ത് ഇവിഎം വികസിപ്പിച്ചെടുത്തത്. 2019ല്‍ രാജ്യവ്യാപകമായി വിവിപാറ്റും ഉപയോഗപ്പെടുത്തി. 2014ല്‍ എട്ട് നിയോജകമണ്ഡലങ്ങളിലാണ് വിവിപാറ്റ് ഉപയോഗപ്പെടുത്തിയത്.
1,492 വിവിപാറ്റുകളാണ് ബംഗാളില്‍ ഉപയോഗിച്ചത്. തമിഴ്നാട് 1,183, കേരളം 728, അസം 647, 156 പോണ്ടിച്ചേരി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
ഓരോ പാര്‍ലമെന്ററി നിയോജകമണ്ഡലങ്ങളിലും അഞ്ച് വീതം ഇവിഎമ്മുകളിലെ വിവിപാറ്റ് മെഷീന് നേരിട്ട് എണ്ണണമെന്ന് സുപ്രികോടതിയുടെ ഉത്തരവുണ്ട്. 2019ലാണ് ഈ നിബന്ധനനിലവില് വന്നത്.
21 പ്രതിപക്ഷപാര്‍ട്ടികള്‍ നല്കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2021 തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവിപാറ്റും ഇവിഎമ്മും തമ്മില്‍ പൊരുത്തമുണ്ടോ എന്ന് നോക്കണമെന്ന് മമതയും കമ്മീഷന് എഴുതിയിരുന്നു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTപ്രവർത്തനങ്ങൾ ഫലം കണ്ടു, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ വലിയ ...
20 Nov 2024 12:12 PM GMTകരുനാഗപ്പള്ളിയിൽ നിന്നു കാണാതായ യുവതിയെ കണ്ടെത്തി; നിർണായകമായത്...
20 Nov 2024 11:15 AM GMT