Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: മല്‍സര സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍

മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ്: മല്‍സര സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍
X

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ ഫിറോസ് ചെറുപ്പം മുതല്‍ യുഡിഎഫ് അനുഭാവിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ സീറ്റ് പിടിക്കാന്‍ ഫിറോസ് മത്സരിക്കുമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി നിലനില്‍ക്കെയാണ് ഫിറോസിന്റെ പ്രതികരണമെത്തിയത്. അതേസമയം ഇക്കാര്യത്തില്‍ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് ഫിറോസ് പറഞ്ഞു. ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് യുഡിഎഫും പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it