- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍; ആരാധനാലയങ്ങള്‍ക്ക് ഇനി എസ്‌ഐഎസ്എഫ് സുരക്ഷ
വ്യാവസായിക സ്ഥാപനങ്ങള്‍ യൂനിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്‌മെന്റ് അടിസ്ഥാനത്തിലാണ് എസ്‌ഐഎസ്എഫ് സുരക്ഷ നല്‍കുന്നത്
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍ തുടങ്ങും. ബജറ്റ് ചര്‍ച്ചയാണ് പ്രധാന അജണ്ട. അടുത്തമാസം 27 വരെ സഭാ സമ്മേളനം നീളും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലവും സഭാ സമ്മേളനത്തില്‍ വലിയ ചര്‍ച്ചയായേക്കും.
ആരാധനാലയങ്ങള്‍ക്ക് ഇനി എസ്‌ഐഎസ്എഫ് സുരക്ഷാ സേവനം നല്‍കുന്നതിനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. സുരക്ഷയ്ക്കായുള്ള പോലിസിന്റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നല്‍കുന്നതിനാണ് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായത്. വ്യാവസായിക സ്ഥാപനങ്ങള്‍ യൂനിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്‌മെന്റ് ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.
മറ്റ് മന്ത്രി സഭായോഗ തീരുമാനങ്ങള്‍
പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് 5 ലൈന്‍ ഐഎംഎഫ്എല്‍ കോമ്പൗണ്ടിങ് ബ്ലെന്‍ഡിങ് ആന്റ് ബോട്ട്‌ലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനും മന്ത്രി സഭാ യോഗം അനുമതി നല്‍കി.
ട്രോളിങ് നിരോധനം
കേരളതീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉള്‍പ്പെടെ) 52 ദിവസം ട്രോളിങ് നിരോധം ഏര്‍പ്പെടുത്തും.
പ്രത്യേക കോടതി
പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. ഇതിന് പത്ത് തസ്തികകള്‍ സൃഷ്ടിക്കും.
കോമ്പൗണ്ടിങ് ബ്ലെന്‍ഡിങ് ആന്റ് ബോട്ട്‌ലിങ് യൂനിറ്റ് സ്ഥാപിക്കും
പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റ് ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് 5 ലൈന്‍ ഐഎംഎഫ്എല്‍ കോമ്പൗണ്ടിങ് ബ്ലെന്‍ഡിംഗ് ആന്റ് ബോട്ട്‌ലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.
ശമ്പള പരിഷ്‌കരണം
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ ടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
നിയമനം
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രെമോഷന്‍ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി വി ശിവരാമകൃഷ്ണന് പുനര്‍ നിയമനം നല്‍കും.
തസ്തിക
കേരള സ്‌റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററില്‍ സിസ്റ്റം മാനേജറുടെ ഒരു തസ്തിക സൃഷ്ടിക്കും.
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കല്‍ വിംഗിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്/ റിസര്‍ച്ച് ഓഫിസറുടെ താല്‍കാലിക തസ്തിക സൃഷ്ടിക്കും.
വികെ മോഹനന്‍ അന്വേഷണ കമ്മീഷന്റെ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു
കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് (റിട്ട.) വികെ മോഹനന്‍ അന്വേഷണ കമ്മീഷന്റെ കാലാവധി 7.5.2022 മുതല്‍ ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നടപടി സാധൂകരിച്ചു.
ഹൈക്കോടതിക്ക് 28 റിസര്‍ച്ച് അസിസ്റ്റന്റു്മാരെകൂടി നിയമിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് സാധൂകരിച്ചു.
സ്ഥിരം തസ്തികകളാക്കും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ പാര്‍ട്ട് ടൈം (മലയാളം) അധ്യാപക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കി മാറ്റുന്നതിന് അനുമതി നല്‍കി.
സര്‍ക്കാര്‍ ഗ്യാരണ്ടി
ദേശിയ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്‍ എന്നിവയില്‍ നിന്ന് കേരള കരകൗശല വികസന കോര്‍പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം 30 കോടി രൂപക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.
മൂലധനം വര്‍ദ്ധിപ്പിച്ചു
സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്റെ അംഗീകൃത മൂലധനം 200 കോടി രൂപയില്‍ നിന്ന് 300 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കും.
കരകൗശല വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ലോണ്‍ തുകയായ 15.31 കോടിയും പലിശ ഇനത്തില്‍ ഉള്ള തുകയായ 13.74 കോടി രൂപയും ഉള്‍പെടെ 29.05 കോടി രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമാക്കിമാറ്റും.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT