Latest News

യെമനില്‍ യുഎസ്-യുകെ വ്യോമാക്രമണം; 39 പേര്‍ കൊല്ലപ്പെട്ടു(വീഡിയോ)

യെമനില്‍ യുഎസ്-യുകെ വ്യോമാക്രമണം; 39 പേര്‍ കൊല്ലപ്പെട്ടു(വീഡിയോ)
X

സന്‍ആ: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് യെമനില്‍ വ്യോമാക്രമണം നടത്തി യുഎസും യുകെയും. ഇന്നലെ രാത്രി നടന്ന സന്‍ആയിലും ഹൊദൈദയിലും നടത്തിയ ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.

ചെങ്കടലില്‍ ഉള്ള യുഎസിന്റെ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ പടക്കപ്പലില്‍ നിന്നും പുറപ്പെട്ട യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്.

സാദ, ധാമര്‍, അന്‍സ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിരവധി തവണ ആക്രമണം നടന്നു. രണ്ടു വൈദ്യുതി നിലയങ്ങള്‍ തകര്‍ത്തു. ഇതോടെ ദഹ്യാന്‍ പ്രദേശം ഇരുട്ടിലായി.

ഇസ്രായേലിന്റെയും ഇസ്രായേലുമായി ബന്ധപ്പെട്ട വാണിജ്യക്കപ്പലുകളെയും യുഎസ് പടക്കപ്പലുകളെയും നേരിടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ യെമനെ നരകതുല്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹൂത്തികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് ഇറാന്‍ പിന്‍മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരാന്‍ അനുവദിക്കില്ലെന്നും ലക്ഷ്യം നേടുംവരെ മാരകമായ പ്രഹരശക്തി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. ഹൂത്തികളുടെ സൈനികതാവളങ്ങളെ നേരിട്ടുള്ള ആക്രമണങ്ങള്‍ നിരവധി ദിവസങ്ങള്‍ തുടരാമെന്ന് യുഎശ് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it