Latest News

തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ കുടുംബത്തിന് 5 ലക്ഷം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

കോഴിക്കോട് രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പിന് 222.83 കോടി

തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ കുടുംബത്തിന് 5 ലക്ഷം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം
X

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച തിരുവനന്തപുരം മലയിന്‍കീഴ് മാങ്കുന്ന് ചാമവിള പുത്തന്‍വീട്ടില്‍ ഭുവനചന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

നിയമനം

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജി വിഭാഗത്തില്‍ ഓരോ കണ്‍സള്‍ട്ടന്റ് തസ്തിക വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ നിപ വൈറസ് ബാധിച്ച് മരിച്ച വയ്യോളി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. നേരത്തെ ചികിത്സാ സഹായത്തിനു നല്‍കിയ 2,42,603 രൂപ കഴിച്ച് ബാക്കി തുക ലഭ്യമാക്കും.

ഭരണാനുമതി

കോഴിക്കോട് രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പിന് 222.83 കോടി അനുവദിക്കാന്‍ ഭരണാനുമതി നല്‍കി.

Next Story

RELATED STORIES

Share it