- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ നടന്ന അക്രമം സ്റ്റാലിനിസം: പി ആര്‍ സിയാദ്
ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ ആസൂത്രണം ചെയ്ത അക്രമവും കലാപശ്രമവും പൊളിയുകയും ഡിവൈഎഫ്‌ഐ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെ അതിന്റെ ജാള്യത മറയ്ക്കാനാണ് വയനാട് ഭീകരമായ അക്രമം നടത്തിയിരിക്കുന്നത്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസിനു നേരെ നടത്തിയ അക്രമം സ്റ്റാലിനിസമാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ഭരണത്തിന്റെ പിന്‍ബലത്തില്‍ ഏത് അതിക്രമവും നടത്താമെന്ന ധാര്‍ഷ്ട്യമാണ് ഇടതുപക്ഷ യുവജനവിദ്യാര്‍ഥി സംഘടനകള്‍ക്ക്. ബഫര്‍ സോണിനെതിരായി എംപി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ബുദ്ധിശൂന്യത ഏവര്‍ക്കും ബോധ്യമാകും.
കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ ആസൂത്രണം ചെയ്ത അക്രമവും കലാപശ്രമവും പൊളിയുകയും ഡിവൈഎഫ്‌ഐ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെ അതിന്റെ ജാള്യത മറയ്ക്കാനും ജനശ്രദ്ധ തിരിക്കാനുമാണ് വയനാട് ഭീകരമായ അക്രമം നടത്തിയിരിക്കുന്നത്.
അധികാരത്തിന്റെ മത്ത് പിടിച്ച ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംഘത്തെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരും പോലിസും തയ്യാറാകണം. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവിന്റെ ഓഫിസില്‍ അക്രമം കാട്ടുന്നതിനും ജീവനക്കാരെ മര്‍ദ്ദിക്കുന്നതിനും ഒത്താശ ചെയ്ത പോലിസുദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. ഫാഷിസം രാജ്യത്തെ വിഴുങ്ങാനിരിക്കേ മതേതര കൂട്ടായ്മയ്ക്ക് ശ്രമിക്കേണ്ടവര്‍ അതിന് തുരങ്കം വെയ്ക്കുന്ന നടപടികള്‍ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMT