Latest News

ആശങ്ക പങ്കുവയ്ക്കും; അതിജീവിത-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ

നാളെ രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് കൂടിക്കാഴ്ച

ആശങ്ക പങ്കുവയ്ക്കും; അതിജീവിത-മുഖ്യമന്ത്രി കൂടിക്കാഴ്ച നാളെ
X

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. അതിജീവിതയ്‌ക്കൊപ്പം ഭര്‍ത്താവും അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കാണും. കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക അതിജീവിത മുഖ്യമന്ത്രിയെ ധരിപ്പിക്കും. ആശങ്കകള്‍ രേഖാമൂലം പരാതിയായി മുഖ്യമന്ത്രിക്ക് കൈമാറാനാണ് കുടുംബത്തിന്റെ തീരുമാനം.

അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാവിലെ പറഞ്ഞിരുന്നു. നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ കൂടി കുറേക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ട്. അതീജീവിതയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it