Latest News

സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും; മധുവിന്റെ അമ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു

സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും; മധുവിന്റെ അമ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു
X

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും. ഇതുസംബന്ധിച്ച മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടികവര്‍ഗ വിചാരണ കോടതിയാണ് ആവശ്യം അംഗീകരിച്ചത്. മധുവിന്റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്.

കേസിലെ മുഴുവന്‍ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആഗസ്ത് 20നാണ് 12 പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയത്.

പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍. വിചാരണ കോടതി ഉത്തരവിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍, 12ാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ സപ്തംബര്‍ 19ന്, 11 പ്രതികളും വിചാരണ കോടതിയില്‍ കീഴടങ്ങിയിരുന്നു.

Next Story

RELATED STORIES

Share it