Latest News

ലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം

ലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം
X

പാലക്കാട്: ലഹരി ഇടപാട് നടത്തിയവരെ പിടി കൂടാന്‍ ശ്രമിച്ച പോലിസിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. എഎസ്‌ഐ ഉവൈസിനാണ് പരിക്കേറ്റത്.

ലഹരി ഇടപാട് നടത്തി തിരിച്ചു വരുന്ന പ്രതികളെ പിടി കൂടാന്‍ ശ്രമിക്കവെയാണ് സംഭവം.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഎസ്‌ഐ ഉവൈസിന്റെ നേതൃത്വത്തിലുള്ള സംഘം ലഹരി ഇടപാടുകാരെ പിന്തുടര്‍ന്നത്.

കാറിലുണ്ടായിരുന്ന പ്രതികള്‍ക്ക് സമീപമെത്തിയ പോലിസ് അവരോട് കാറില്‍ നിന്നു ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് കാര്‍ പോലിസുകാര്‍ക്ക് നേരെ മുന്നോട്ടെടുക്കുകയായിരുന്നു. ഉവൈസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പ്രതി വടക്കഞ്ചേരി സ്വദേശി അതുല്‍ കൃഷ്ണയെ പോലിസ് പിടികൂടി.

Next Story

RELATED STORIES

Share it