Latest News

ഓങ് സാന്‍ സൂചിക്ക് അഴിമതിക്കേസില്‍ ആറ് വര്‍ഷം തടവ്

ഓങ് സാന്‍ സൂചിക്ക് അഴിമതിക്കേസില്‍ ആറ് വര്‍ഷം തടവ്
X

നയ്പിഡോ: നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും മ്യാന്‍മറിലെ രാഷ്ട്രീയ നേതാവുമായ ഓങ് സാന്‍ സൂചിയെ(77) തിങ്കളാഴ്ച സൈനിക കോടതി ആറ് വര്‍ഷം കൂടി തടവിന് ശിക്ഷിച്ചു. തലസ്ഥാനമായ നയ്പിഡോവിലെ ജയില്‍ വളപ്പിനുള്ളിലെ ഒരു പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പരേതയായ മതാവിന്റെ പേരിലുള്ള സന്നദ്ധ സംഘടനവഴി പണം തട്ടിയെടുത്തെന്നാണ് ആരോപണം. നാല് ആരോപണങ്ങളാണ് ഇവര്‍ക്കെതിരേ കൊണ്ടുവന്നിരിക്കുന്നത്. നാലിലും കുറ്റക്കാരാണെന്നാണ് സൈനിക കോടതിയുടെ വിധി.

2021 ലെ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുക്കുത്തശേഷം സൂചി 17 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനുശേഷം നാലാം റൗണ്ട് വിധിയാണ് ഇപ്പോഴുണ്ടായത്.

പൊതുജനാരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഡാവ് ഖിന്‍ കീ ഫൗണ്ടേഷന്റെ ആസ്ഥാനവും അനുബന്ധ പദ്ധതികളും നടപ്പാക്കാനായി നയ്പിഡോയില്‍ ഭൂമി പാട്ടത്തിനെടുത്തതിലൂടെ സൂകി രാജ്യത്തിന് 13 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടാക്കിയെന്ന് മാന്‍ഡലെ റീജിയന്‍ ഹൈക്കോടതി ജഡ്ജി മൈന്റ് സാന്റെ വിധി.

Next Story

RELATED STORIES

Share it