Latest News

അന്താരാഷ്ട്ര യാത്രക്ക് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ആസ്‌ത്രേലിയ

അന്താരാഷ്ട്ര യാത്രക്ക് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ആസ്‌ത്രേലിയ
X

കാന്‍ബറ: ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഷീഡിന് ആസ്‌ത്രേലിയ അംഗീകാരം നല്‍കി. കൊവിഷീല്‍ഡ് എടുത്ത് രാജ്യത്തെത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി മുതല്‍ ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കും.

തെറാപ്പിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനാണ് കൊവിഷീല്‍ഡിനും ചൈനീസ് വാക്‌സിനായ സിനൊവാകിന് അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ത്യന്‍ മാധ്യമങ്ങളുമായി ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ആസ്‌ത്രേലിയയില്‍ പഠിക്കുകയും ജോലി ചെയ്യുന്നവര്‍ക്കും യാത്ര സുഗമമാകും.

ഫൈസര്‍, ആസ്ട്രസെനക്ക, മൊഡേര്‍ണ, ജന്‍സീന്‍ വാക്‌സിന്‍ എന്നിവക്ക് നേരത്തെ അംഗീകാരം നല്‍കിയിട്ടുണ്ട്.

രാജ്യാതിര്‍ത്തി നിബന്ധനകളോടെ തുറന്നതായും അന്താരാഷ്ട്ര യാത്രികര്‍ക്ക് രാജ്യത്തേക്ക് സുഗമമായി പ്രവേശിക്കാമെന്നും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി പി എം മോറിസന്‍ പറഞ്ഞിരുന്നു.

80 ശതമാനത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യാത്രാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സിനാണ് ആദ്യ അനുമതി നല്‍കുക.

രണ്ട് വാക്‌സിന്‍ എടുക്കുന്നവര്‍ ഇനി മുതല്‍ ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. വാക്‌സിന്‍ എടുക്കാത്തവര്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും.

Next Story

RELATED STORIES

Share it