Latest News

ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; എസ്‌ഐ അനൂപിന് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണു നടപടി

ഓട്ടോഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യ; എസ്‌ഐ അനൂപിന് സസ്‌പെന്‍ഷന്‍
X

കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ എസ്‌ഐ പി അനൂപിനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണു നടപടി. ഇന്ന് രാവിലെ എസ്ഡിപിഐ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിനിടെ, എസ്ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പോലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനല്‍കാത്തതില്‍ മനംനൊന്താണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അബ്ദുല്‍ സത്താര്‍(55) ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കില്‍ മരണകാരണം ലൈവിട്ട് ആത്മഹത്യ ചെയ്തത്. മരണത്തിനു നാലുദിവസം മുമ്പ് കാസര്‍കോട് ഗീത ജങ്ഷന്‍ റോഡില്‍ സത്താര്‍ ഗതാഗതനിയമം ലംഘിച്ചെന്ന് ആരോപിച്ച് ടൗണ്‍ പോലിസ് ഓട്ടോ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം വാഹനം വിട്ടുകിട്ടാന്‍ പലതവണ സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും പോലിസ് ഇതിനു തയ്യാറായില്ല. ഇതോടെ ജീവിക്കാന്‍ മാര്‍ഗമില്ലാതായ അബ്ദുല്‍ സത്താര്‍ മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനിടെ, എസ്ഐയായിരുന്ന അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടേ അടുത്തേക്ക് പോയപ്പോളാണ് അനൂപ് നൗഷാദിനെ മര്‍ദിച്ചത്. എസ്‌ഐ അനൂപ് ഓട്ടോ തൊഴിലാളികളെ മുമ്പും ഉപദ്രവിച്ചിരുന്നെന്ന പരാതികളും നിലവിലുണ്ട്.

Next Story

RELATED STORIES

Share it