Latest News

ബാബഭായ് പത്താന്‍: ദ റിയല്‍ ഹീറോ

ആരിഫ് ഷാ എന്നയാള്‍ ഈ വിവാഹത്തിന്റെ വിവരം പടങ്ങള്‍ സഹിതം ട്വിറ്ററില്‍ പുറത്തുവിട്ടതോടെ ഒട്ടേറെപ്പേരാണ് അത് പങ്കുവെച്ചത്.

ബാബഭായ് പത്താന്‍: ദ റിയല്‍ ഹീറോ
X

അഹമ്മദ് നഗര്‍: ബാബഭായ് പത്താന്‍ എന്ന് മുസ്‌ലിം യുവാവിനെ 'ദ റിയല്‍ ഹിറോ' എന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. മതത്തിന്റെ പേരിലുള്ള തല്ലിക്കൊലകളും ജാതിയുടെ പേരില്‍ ആവര്‍ത്തിക്കുന്ന ക്രൂരതകളും മാത്രം കേള്‍ക്കുന്ന ഉത്തരേന്ത്യയില്‍ നിന്നും പുറത്തുവന്ന മനുഷ്യസ്‌നേഹത്തിന്റെ വാര്‍ത്തയിലൂടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് അഹമ്മദ് നഗറില്‍ നിന്നുള്ള ഈ മനുഷ്യന്‍.

അനാഥരായ രണ്ട് ഹിന്ദുപെണ്‍കുട്ടികളെ തന്റെ സഹോദരിമാരായി പത്താന്‍ ദത്തെടുത്തിരുന്നു. അവരെ സംരക്ഷിച്ച് വളര്‍ത്തിയ അദ്ദേഹം സ്വന്തം ചെലവില്‍ അവരുടെ വിവാഹം നടത്തുകയും ചെയ്തു. മുസ് ലിമായിട്ടും പെണ്‍കുട്ടികളുടെ വിവാഹം അവരുടെ മതാചാര പ്രകാരം തന്നെയാണ് പത്താന്‍ നടത്തിയത്.

ആരിഫ് ഷാ എന്നയാള്‍ ഈ വിവാഹത്തിന്റെ വിവരം പടങ്ങള്‍ സഹിതം ട്വിറ്ററില്‍ പുറത്തുവിട്ടതോടെ ഒട്ടേറെപ്പേരാണ് അത് പങ്കുവെച്ചത്. ഒരു യഥാര്‍ഥ മുസ്‌ലിം ചെയ്യുക ഇങ്ങിനെയാണ്, സല്യൂട്ട് എന്നായിരുന്നു മനോജ് എന്ന പേരില്‍ ട്വിറ്ററില്‍ വന്ന കമന്റ്. ഇതിനെയാണ് മനുഷ്യത്വം എന്നു വിളിക്കുക എന്ന് മൈനാഗ് ദാസ് എന്നയാളും പ്രതികരിച്ചു.

അതേ സമയം പെണ്‍കുട്ടികള്‍ അനാഥരല്ലെന്നും അവര്‍ക്ക് മാതാവുണ്ടെന്നും അവരാണ് വിവാഹം നടത്തിയതെന്നുമുള്ള പുതിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അഹമ്മദ്നഗറിലെ ബോധെഗാവോണില്‍ ഭൂസാരെ കുടുംബത്തിലെ സഹോദരന്‍ ഇല്ലാത്ത ഒരു ഹിന്ദു സ്ത്രീയുടെ രാഖി സഹോദരന്‍ ആണ് ബാബാഭായ പത്താന്‍ എന്നാണ് പുതിയ വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച അവരുടെ രണ്ട് പെണ്‍മക്കളുടെ വിവാഹത്തില്‍ ഒരു അമ്മാവന്റെ സ്ഥാനത്ത് നിന്നുള്ള കാര്യങ്ങളാണ് ബാബഭായ് പത്താന്‍ ചെയ്തത്. പെണ്‍കുട്ടികള്‍ അനാഥരാണെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മഹാരാഷ്ട്രയിലെ എഴുത്തുകാരന്‍ സമീര്‍ ഗെയ്ക്കാവാദാണ് വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it