Latest News

ബാലരാമപുരത്ത് കുഞ്ഞ് മരിച്ച സംഭവം;കൊന്നത് അമ്മാവന്‍

ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു

ബാലരാമപുരത്ത് കുഞ്ഞ് മരിച്ച സംഭവം;കൊന്നത് അമ്മാവന്‍
X

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കൊന്നതാണെന്ന് പോലിസ്. കുഞ്ഞിനെ കൊന്നത് അമ്മാവനാണെന്ന് പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിരുന്നു.

ഇന്ന് രാവിലെ എട്ടോടെയാണ് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) വിനെ സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് പോലിസ് മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്. തന്റെ സമീപം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ പിതാവിനു സമീപത്തേക്ക് മാറ്റി കിടത്തുകയായിരുന്നു എന്ന് ശ്രീതു മൊഴി നല്‍കി. എന്നാല്‍ കുഞ്ഞ് തന്റെ കൂടെ അല്ല, അമ്മാവന്റെ കൂടെ ആണ് കിടന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി. അതേ സമയം അമ്മാവന്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

updating...




Next Story

RELATED STORIES

Share it