Latest News

വീഡിയോയ്ക്ക് വേണ്ടി കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു; യൂട്യൂബര്‍ക്കെതിരേ പരാതി

ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിക്കുന്ന വീഡിയോ ആണ് ഇര്‍ഫാന്‍ പോസ്റ്റ് ചെയ്തത്

വീഡിയോയ്ക്ക് വേണ്ടി കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു; യൂട്യൂബര്‍ക്കെതിരേ പരാതി
X

ചെന്നൈ: ഭാര്യയുടെ പ്രസവത്തിന്റെ വിഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ഇര്‍ഫാനെതിരെതിരെ മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റ് പരാതി നല്‍കി. ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിക്കുന്ന വീഡിയോ ആണ് ഇര്‍ഫാന്‍ പോസ്റ്റ് ചെയ്തത്

കഴിഞ്ഞ ജൂലൈയില്‍ ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു സംഭവം. ഇര്‍ഫാന്‍ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുകയും ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടെത്തിയത്. 45ലക്ഷം സ്ബ്സ്‌ക്രൈബേഴ്സ് ഉള്ള ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

തമിഴ്‌നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ച് അണുവിമുക്തമായ ഓപ്പറേഷന്‍ തിയറ്ററിലേക്ക് ക്യാമറകള്‍ കൊണ്ടുപോവാന്‍ സാധിക്കില്ല. എന്നാല്‍ ഇര്‍ഫാനെ അതിന് അനുവദിച്ചത് എങ്ങനെയാണ് എന്ന് ചോദിച്ച് ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ജെ. രാജമൂര്‍ത്തി പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഇര്‍ഫാനോട് വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it