Latest News

കൊവിഡ് നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാംപയ്ന്‍

കേരളത്തില്‍ തുടക്കം മുതല്‍ കൊവിഡിനെ നല്ലത് പോലെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു

കൊവിഡ് നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാംപയ്ന്‍
X

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗപ്പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാംപയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ലക്ഷണമുള്ളവരെ പരിശോധിക്കുക എന്നതാണ് സംസ്ഥാനത്തെ കൊവിഡ് പരിശോധനാ നയം. ടെസ്റ്റ് പെര്‍ മില്യണ്‍ സംസ്ഥാനത്ത് കൂടുതലാണ്. പരിശോധനകള്‍ കുറച്ചിട്ടില്ല. നിലവില്‍ കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ആളുകള്‍ അശ്രദ്ധ കാട്ടിയത് മൂലം സംഭവിച്ചതാണ്. രക്ഷിക്കാവുന്നിടത്തോളം ജീവനുകള്‍ രക്ഷിച്ചുവെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.


കേരളത്തില്‍ തുടക്കം മുതല്‍ കൊവിഡിനെ നല്ലത് പോലെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ എല്ലാവരും വിശ്രമിക്കാതെ ഇടപെട്ടു. പകര്‍ച്ചയുടെ കണ്ണി പൊട്ടിക്കാന്‍ ബ്രേക് ദി ചെയിന്‍ ക്യാംപയ്ന്‍ നടത്തി. റിവേഴ്‌സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തി സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാന്‍ പ്രയത്‌നിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളൊന്നും ഓര്‍ക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ലോക്ക് ഡൗണ്‍ എടുത്ത് കളഞ്ഞതിന് ശേഷം മരണ നിരക്ക് ഒരല്‍പ്പം കൂടി. എന്നാല്‍ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ല. ഒരു വര്‍ഷം ആയിട്ടും കേരളത്തിന്റെ മരണ നിരക്ക് 0.4% ആണ്. സംസ്ഥാനത്ത് പരിശോധന കുറവെന്ന മുറവിളി എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശാസ്ത്രീയമായാണ് പരിശോധന നടത്തുന്നതെന്നും കെ കെ ശൈലജ വ്യക്തമാക്കി.




Next Story

RELATED STORIES

Share it