- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രധാരണ നിരോധനം മൗലികാവകാശത്തിന് വിരുദ്ധം: ഇസ്‌ലാഹി സെന്റര്‍
ജിദ്ദ: മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ മതപരമായ വേഷം ധരിക്കുവാനുള്ള സ്വാതന്ത്രത്തെ തടഞ്ഞുകൊണ്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ വിധി ഏറെ ദൗര്‍ഭാഗ്യകരമാണെന്നും, മുസ്‌ലിം പെണ്‍കുട്ടികളുടെ മതകീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ (കെഎന്‍എം) സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു.
സ്ത്രീകളുടെ ശിരോവസ്ത്രധാരണം ഇസ്‌ലാമില്‍ മതപരമായ അനിവാര്യതയല്ല എന്ന കോടതിയുടെ നിരീക്ഷണം ദൗര്‍ഭാഗ്യകരമാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ അധ്യാപനങ്ങളും സ്ത്രീകളുടെ ഹിജാബ് നിര്‍ബന്ധമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പ്രമാണങ്ങളെ തെറ്റായി വായിക്കുകയും വ്യാഖ്യാനിക്കുകയും അതിനനുസരിച്ച് വിധി പ്രസ്താവിക്കുകയും ചെയ്യുന്ന രീതി നീതിപീഠങ്ങള്‍ക്ക് അഭികാമ്യമല്ല.
രാജ്യത്തെ ഏതൊരു മുസ്‌ലിം പെണ്‍കുട്ടിക്കും ലഭിക്കേണ്ട മൗലികാവകാശത്തെ ഹനിക്കുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി. വിശ്വാസത്തിലും ഭാഷയിലും സംസ്‌കാരത്തിലും ഭക്ഷണരീതികളിലും വൈവിധ്യം വെച്ചുപുലര്‍ത്തുന്ന ഇന്ത്യന്‍ ജനതയില്‍, ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് ഇത്തരം വിധികള്‍ ചെയ്യുക. സ്ത്രീകളുടെ ശിരോവസ്ത്ര നിരോധന വിധിയെ സംബന്ധിച്ച നീതിപൂര്‍വ്വകമായ പുനരാലോചനക്ക് നീതിപീഠം തയ്യാറകണമെന്നും ഇസ്‌ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു.
RELATED STORIES
സംഘര്ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില് വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്ഡ് കേസില് അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMTഇസ്രായേല് യുദ്ധമന്ത്രാലവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല; ഇത്...
13 Nov 2024 4:10 PM GMTടോയ്ലറ്റില് പത്ത് മിനുട്ടില് അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTവയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്
12 Nov 2024 4:12 AM GMTലെബനനില് പേജര് സ്ഫോടനം നടത്തിയത് ഇസ്രായേല് തന്നെ: സ്ഥിരീകരണവുമായി...
11 Nov 2024 6:21 AM GMT