Latest News

ബംഗാള്‍ തിരഞ്ഞെടുപ്പ്: ബിജെപി 148 പേരുടെ പട്ടിക പുരത്തിറക്കി; 20 വര്‍ഷത്തിനു ശേഷം മുകുള്‍ റോയിയും മല്‍സരരംഗത്ത്

ബംഗാള്‍ തിരഞ്ഞെടുപ്പ്: ബിജെപി 148 പേരുടെ പട്ടിക പുരത്തിറക്കി; 20 വര്‍ഷത്തിനു ശേഷം മുകുള്‍ റോയിയും മല്‍സരരംഗത്ത്
X

ന്യൂഡല്‍ഹി: ബംഗാളാള്‍ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 148 നിയോജകമണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. എട്ടു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലം ഘട്ടത്തിലെ 159 സീറ്റില്‍ 148 എണ്ണത്തിലാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

പുതിയ പട്ടികയില്‍ നാഷണല്‍ വൈസ് പ്രസിഡന്റ് മുകുള്‍ റായി, മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ, സിറ്റിങ് എംപി ജഗന്നാഥ് സര്‍ക്കാര്‍, മുന്‍ ബിജെപി എംഎല്‍എ സമിക് ഭട്ടാചാര്യ, തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ സബ്യാസാച്ചി ദത്ത, ഷീല്‍ഭദ്ര ദത്ത, ജിതേന്ദ്ര തിവാരി, സുനില്‍ സിംഗ്, മുകുളിന്റെ മകന്‍ സുബ്രാങ്ഷു റോയ് തുടങ്ങിയവരാണ് പുതിയ പട്ടികയിലെ പ്രമുഖര്‍.

അടുത്ത ദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്ന നടന്‍ രുന്‍ദ്രാനില്‍ ഘോഷ് ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. നിലവില്‍ മമതാ ബാനര്‍ജിയുടെ മണ്ഡലമാണ് ഇത്. ഇത്തവണ മമത നന്ദിഗ്രാമില്‍ നിന്നാണ് ജനവിധി തേടുന്നത്. ഭബാനിപൂരില്‍ മുതിര്‍ന്ന നേതാവ് സുബഹന്ദാബ് കെറ്റ്ബാഡിയാണ് മല്‍സരിക്കുന്നത്.

ഫാഷന്‍ ഡിസൈനറും ബിജെപി മഹിളാമോര്‍ച്ചയുടെ നേതാവുമായ അഗ്നിമിത്ര പോള്‍ നടന്‍ പര്‍നൊ മിത്ര, ബംഗാളി ഫോക് ഗായകന്‍ അസിം സര്‍കാര്‍ എന്നിവരും മല്‍സരരംഗത്തുണ്ട്.

20 വര്‍ഷം മുമ്പ് 2001ലാണ് മുകുള്‍ റോയി തൃണമൂല്‍ ടിക്കറ്റില്‍ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ നിന്ന് മല്‍സരിച്ചത്. അന്നദ്ദേഹത്തിന് വിജയിക്കാനാവില്ല.

Next Story

RELATED STORIES

Share it