Latest News

ഭഗവത്ഗീതയിലെ ജിഹാദ് പരാമര്‍ശം: ശിവരാജ് പാട്ടീലിനോട് അകലം പാലിച്ച് കോണ്‍ഗ്രസ് നേതൃത്വം

ഭഗവത്ഗീതയിലെ ജിഹാദ് പരാമര്‍ശം: ശിവരാജ് പാട്ടീലിനോട് അകലം പാലിച്ച് കോണ്‍ഗ്രസ് നേതൃത്വം
X

ന്യൂഡല്‍ഹി: മുന്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിന്റെ ഭഗവത്ഗീതയിലെ ജിഹാദ് പരാമര്‍ശത്തോട് അകലം പാലിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഭഗവാന്‍ കൃഷ്ണനെസംബന്ധിച്ച പരാമര്‍ശമാണ് വിവാദമായത്.

പാട്ടീലിന്റെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് നെഹ്‌റുവിനെ ഉദ്ധരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

'എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ശിവരാജ് പാട്ടീല്‍ ഭഗവദ്ഗീതയെക്കുറിച്ച് അസ്വീകാര്യമായ ചില അഭിപ്രായങ്ങള്‍ പറഞ്ഞതായി റിപോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ നിലപാട് വ്യക്തമാണ്. ഇന്ത്യന്‍ നാഗരികതയുടെ അടിസ്ഥാനമാണ് ഭഗവദ് ഗീത'- രമേശ് പറഞ്ഞു.

വ്യാഴാഴ്ച നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ശിവരാജ് പാട്ടീല്‍ വിവാദപരാമര്‍ശം നടത്തിയത്.

ഖുര്‍ആനില്‍ മാത്രമല്ല, മഹാഭാരതത്തിലെ ഭവത്ഗീതയിലും ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് 'ജിഹാദ്' സംസാരിക്കുന്നു. ഇത് ഖുറാനിലോ ഗീതയിലോ മാത്രമല്ല, ക്രിസ്തുമതം പോലെയുള്ള മറ്റ് മതങ്ങളിലും ഉണ്ട് എന്നായിരുന്നു പാട്ടീല്‍ ഹിന്ദിയില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it