- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴീക്കലില്‍ ബൈക്കപകടം: രണ്ട് യുവാക്കള്‍ മരിച്ചു
അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍: അഴീക്കലിലുണ്ടായ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ടുയുവാക്കള്‍ മരിച്ചു. അഴീക്കല്‍ ഹാശ്മി പാല്‍സൊസൈറ്റിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചാണ് അപകടം. അഴീക്കല്‍ വെള്ളക്കല്‍ സ്വദേശികളായ നിഖില്‍ (22), അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഴീക്കല്‍ വെള്ളക്ക ല്ലിലെ ചിറമ്മല്‍ ഹൗസില്‍ സജിത്തിന്റെയും ഷൈനിയുടെയും മകനാണ് അഭിജിത്ത്. സഹോദരി: അനാമിക.
വെള്ളക്കല്ലിലെ സദാനന്ദന്റെയും അനിലയുടെ മകനാണ് നിഖില്‍. സഹോദരി: അഹന്യ.
മൃതദേഹങ്ങള്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ കൊവിഡ് പരിശോധനയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കനത്ത മഴയില്‍ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ മാസം കീഴത്തൂര്‍ മൈലുളളി മെട്ടയിലുണ്ടായ അപകടത്തില്‍ പെരളശേരി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചിരുന്നു.
RELATED STORIES
ഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMTഅഹമ്മദാബാദ് വിമാന ദുരന്തം: വിമാനത്തിന്റെ മുന്‍വശത്തെ ബ്ലാക്ക് ബോക്സ്...
13 Jun 2025 8:00 AM GMTപാകിസ്താനില്‍ ഭൂചലനം
13 Jun 2025 7:24 AM GMTപന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം...
13 Jun 2025 7:20 AM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍...
13 Jun 2025 7:08 AM GMT