Latest News

അന്‍വറിനെ തള്ളി സിപിഐയും; പ്രതികരണം ചര്‍ച്ചക്കു ശേഷമെന്ന് ബിനോയ് വിശ്വം

അന്‍വറിനെ കുറിച്ചുള്ള പ്രതികരണങള്‍ പാര്‍ട്ടിയിലെ ചര്‍ച്ചക്കു ശേഷം ഉണ്ടാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു

അന്‍വറിനെ തള്ളി സിപിഐയും; പ്രതികരണം ചര്‍ച്ചക്കു ശേഷമെന്ന് ബിനോയ് വിശ്വം
X

തിരുവനന്തപുരം: അന്‍വര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ. അന്‍വറിനെ കുറിച്ചുള്ള പ്രതികരണങള്‍ പാര്‍ട്ടിയിലെ ചര്‍ച്ചക്കു ശേഷം ഉണ്ടാവുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതോടെയാണ് സിപിഐ പ്രതികരണവുമായി എത്തിയത്.

അന്‍വറിന്റെ നിലപാട് രാഷ്ട്രീയ നെറികേടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു പറഞ്ഞിരുന്നു. സിപിഎമ്മിന് ഒരു പോറലുമേല്‍പ്പിക്കാന്‍ അന്‍വറിന്റെ വ്യാജ ആരോപണങ്ങള്‍ക്ക് കഴിയില്ലെന്നും പി കെ ബിജു വ്യക്തമാക്കിയിരുന്നു. അന്‍വറിനെ വലതുപക്ഷത്തിന്റെ കോടാലിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശേഷിപ്പിച്ചത്. അന്‍വര്‍ സര്‍ക്കാറിനെ തകര്‍ക്കുന്നവര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it