Big stories

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം; പഞ്ചാബില്‍ കോണ്‍ഗ്രസ്സിനെ പിന്നിലാക്കി എഎപി

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം; പഞ്ചാബില്‍ കോണ്‍ഗ്രസ്സിനെ പിന്നിലാക്കി എഎപി
X

ന്യൂഡല്‍ഹി; ഫെബ്രുവരി മുതല്‍ മാര്‍ച്ച് ആദ്യവാരം വരെ 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. പഞ്ചാബില്‍ മാത്രം ആം ആദ്മി പാര്‍ട്ടിക്കാണ് മുന്‍തൂക്കം. വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഇത്.

യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. യുപിയില്‍ തിരഞ്ഞെടുപ്പ് നടന്ന 403 മണ്ഡലങ്ങളില്‍ 261 ഇടങ്ങളില്‍ ബിജെപി മുന്നിലെത്തി. സമാജ് വാദി പാര്‍ട്ടി 128 മണ്ഡലങ്ങളില്‍ മുന്നിലാണ്. ബിഎസ്പി ആറ് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ്സിന്റെ നില വളരെ മോശമാണ്, 4 മണ്ഡലങ്ങളിലാണ് മുന്നിലുള്ളത്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. ആകെയുള്ള 117ല്‍ 90ലും എഎപി മുന്നിലാണ്. കോണ്‍ഗ്രസ് 14ഉം അകാലിദള്‍ സഖ്യം 9ലും ബിജെപി മൂന്നിടത്തും മുന്നിലാണ്.

ഉത്തരാഖണ്ഡില്‍ 70 മണ്ഡലത്തില്‍ 42ലും ബിജെപി മുന്നിലെത്തി. കോണ്‍ഗ്രസ്് 24 മണ്ഡലങ്ങളില്‍ മുന്നേറുന്നു.

40 മണ്ഡലങ്ങള്‍ മാത്രമുള്ള ഗോവയില്‍ ബിജെപി 18 ഇടത്ത് മുന്നിലാണ്. കോണ്‍ഗ്രസ് 13, ടിഎംസി 5, എഎപി 1 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ നില.

മണിപ്പൂരില്‍ 60 മണ്ഡലങ്ങളില്‍ 26ല്‍ ബിജെപി മുന്നിലാണ്. എന്‍പിപി 12, കോണ്‍ഗ്രകസ് 11, ജെഡിയു 3, മറ്റുള്ളവര്‍ 8 എന്നിങ്ങനെയാണ് കക്ഷിനില.

Next Story

RELATED STORIES

Share it