Latest News

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഹിന്ദു-മുസ് ലിം സ്പര്‍ധ സൃഷ്ടിക്കുന്നു; ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി ഹിന്ദു-മുസ് ലിം സ്പര്‍ധ സൃഷ്ടിക്കുന്നു; ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
X

പട്‌ന: ഹിന്ദുക്കളും മുസ് ലിംകള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളില്ലെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ബിജെപി കലഹങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

'സമൂഹത്തില്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദു മുസ് ലിം സംഘര്‍ഷമില്ല, 'ചില പ്രശ്‌നക്കാര്‍ എല്ലായിടത്തുമുണ്ട്. 1947ലെ വിഭജനത്തിനുശേഷം ധാരാളം മുസ് ലിംകള്‍ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചു'. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

'എന്റെ ഒരേയൊരു ആഗ്രഹം ദേശീയതലത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഒരുമിക്കണമെന്നാണ്,' നമുക്ക് കൂടുതല്‍ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്'-അദ്ദേഹം പറഞ്ഞു.

മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാലിയില്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍, ശിരോമണി അകാലിദളിന്റെ സുഖ്ബീര്‍ സിംഗ് ബാദല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) നേതാവ് സീതാറാം യെച്ചൂരി, രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവുമായുള്ള ബന്ധം വിച്ഛേദിച്ച നിതീഷ് കുമാര്‍ ആഗസ്റ്റില്‍ ആര്‍.ജെ.ഡിയുമായും മഹാസഖ്യത്തിലെ മറ്റ് ആറ് പാര്‍ട്ടികളുമായും ചേര്‍ന്ന് മുന്നണി രൂപീകരിച്ചു. തുടര്‍ന്ന് അദ്ദേഹം എട്ടാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

ജനതാദള്‍ യുണൈറ്റഡും ശിരോമണി അകാലിദലിയും ശിവസേനയും ബിജെപിയുടെ സഖ്യം വിട്ടത് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണെന്ന് തേജസ്വി യാദവ് റാലിയില്‍ പറഞ്ഞു. ബിജെപി തെറ്റായ അവകാശവാദങ്ങളും വാഗ്ദാനങ്ങളും ഉന്നയിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം അവരെ 'വലിയ നുണ പറയുന്ന പാര്‍ട്ടി' എന്നാണ് വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it