Latest News

അയോധ്യ ചടങ്ങില്‍ വിട്ടുനില്‍ക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം

അയോധ്യ ചടങ്ങില്‍ വിട്ടുനില്‍ക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം
X
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും എഐസിസി അറിയിച്ചു. സംസ്ഥാനങ്ങളില്‍ പൂജകളിലോ ചടങ്ങുകളിലോ പാര്‍ട്ടി നേതാക്കള്‍ പങ്കുചേരുന്നത് എതിര്‍ക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിര്‍പ്പില്ല. ആര്‍എസ്എസ് പരിപാടിയെയാണ് എതിര്‍ക്കുന്നത്. തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കള്‍ പാര്‍ട്ടിയില്‍ പരസ്യ തര്‍ക്കം വേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്‌വാഡിയ പാര്‍ട്ടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. കോണ്‍ഗ്രസിന് രാവണ മനോഭാവമെന്ന് ബിജെപി വിമര്‍ശിച്ചു.

രാമക്ഷേത്രം ഉദ്ഘാടനച്ചടങ്ങ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നസ്വരം ഉയര്‍ന്നിരുന്നു. ഇതിനിടെ എഐസിസി പരസ്യപ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നലെയാണ് ക്ഷണം നിരസിച്ചുകൊണ്ടുള്ള ലഘുകുറിപ്പ് ഇറക്കിയത്. ശങ്കരാചാര്യന്മാരുടെ നിലപാടും കോണ്‍ഗ്രസിന് സഹായം ചെയ്തു. ഇന്നലെ രാവിലെ മുതല്‍ ശങ്കരാചാര്യന്മാര്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it