Latest News

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ കേസ്; പ്രതി ഒളിവിലെന്ന് പോലിസ്

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ കേസ്; പ്രതി ഒളിവിലെന്ന് പോലിസ്
X

മംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ കേസെടുത്തു. വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. ജനുവരി 12നാണ് കേസിനാസ്പദമായ സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്‍ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി എസ്പി എന്‍ യതീഷിന് കത്ത് നല്‍കി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദലിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിക്കാനും തീരൂമാനിച്ചു.

Next Story

RELATED STORIES

Share it