Latest News

ജയ്പൂരിലെ ജുമാ മസ്ജിദിനുള്ളില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി എംഎല്‍എ

ജയ്പൂരിലെ ജുമാ മസ്ജിദിനുള്ളില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി എംഎല്‍എ
X

ജയ്പൂര്‍: ജയ്പൂരിലെ ജുമാ മസ്ജിദിനുള്ളില്‍ കയറി മുദ്രാവാക്യങ്ങള്‍ മുഴക്കി ബിജെപി എംഎല്‍എ. ജുമാ മസ്ജിദിനുള്ളില്‍ ഇയാള്‍ പോസ്റ്റര്‍ ഒട്ടിച്ചതായും ആരോപണമുണ്ട്. ഇതിനെതിരേ ആളുകള്‍ പ്രതിഷേധവുമായി രംഗത്തത്തി. പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ ജയ്പൂരിലെ ജോഹ്രി ബസാര്‍ പ്രദേശത്ത് വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

'ഞങ്ങള്‍ രാത്രി പ്രാര്‍ഥന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ബാല്‍മുകുന്ദ് ആചാര്യ പള്ളിയില്‍ കയറി മുദ്രാവാക്യം വിളിക്കുകയും പടികളില്‍ ആക്ഷേപകരമായ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്തു. പിന്നീട്, ഞങ്ങള്‍ പോലിസ് കമ്മീഷണറെ കണ്ടു' ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി സഹീര്‍ ഉല്ലാ ഖാന്‍ പറഞ്ഞു.

പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ, കോണ്‍ഗ്രസിന്റെ കിഷന്‍പോള്‍ എംഎല്‍എ അമിന്‍ കാഗ്‌സിയും ആദര്‍ശ് നഗര്‍ എംഎല്‍എ റഫീഖ് ഖാനും സംഭവസ്ഥലത്തെത്തി പ്രകടനക്കാര്‍ക്ക് പിന്തുണ നല്‍കി.പ്രതിഷേധം രൂക്ഷമായതോടെ പോലിസ്, സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it