Latest News

ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന് ബിജെപി എം പി

''ഇന്ത്യന്‍ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകര്‍ച്ചവ്യാധി കുറയ്ക്കാന്‍ സഹായിക്കും.''

ഗോമൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന് ബിജെപി എം പി
X

ന്യൂഡല്‍ഹി: ഗോമൂത്രം കുടിയ്ക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കൊവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപിയും മലേഗാവ് ബോംബ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂര്‍. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഭോപാല്‍ എംപി കൂടിയായ അവര്‍ പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് ഗോമൂത്രം കൊവിഡിനെ ചെറുക്കുമെന്ന് ബിജെപി എം പി അവകാശപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.


''ഇന്ത്യന്‍ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകര്‍ച്ചവ്യാധി കുറയ്ക്കാന്‍ സഹായിക്കും. ഞാന്‍ എന്നും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോള്‍ കൊവിഡ് ബാധ ഇല്ലാത്തത്.''- പ്രജ്ഞ പറയുന്നു. കൊവിഡിനെ ചെറുക്കുന്നതിന് ചാണകം ദേഹത്ത് പൂശുന്നതും ഗോമൂത്രം കുടിക്കുന്നതുമുള്‍പ്പടെയുള്ള അശാസ്ത്രീയ ചികിത്സാ രീതികള്‍ ഉത്തരേന്ത്യയില്‍ വ്യാപകമാണ്. ഇത്തരം വിശ്വാസങ്ങള്‍ അപകടത്തിന് വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it