Latest News

ബിജെപി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണി: അഖിലേഷ് യാദവ്

ബിജെപി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണി: അഖിലേഷ് യാദവ്
X

ലഖ്‌നോ: ബിജെപി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്ന് സമാജ്‌വാദിപാര്‍ട്ടി (എസ്പി) ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. അധികാരം ദുര്‍വിനിയോഗം ചെയ്ത് ബിജെപി ജനാധിപത്യത്തെ ഹനിക്കുകയാണെന്നും ജനങ്ങളുടെ വോട്ടവകാശം ബിജെപി തട്ടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ സമാജ്‌വാദിപാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുള്ള ഡോ. രാം മനോഹര്‍ ലോഹ്യ ഓഡിറ്റോറിയത്തില്‍ ഖാന്‍ഗര്‍ സമുദായത്തിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പില്‍ ധീരരായ സ്ത്രീകള്‍ വെടിയുണ്ടകളും തോക്കുകളും നേരിട്ടത് രാജ്യം മുഴുവന്‍ കണ്ടു. ജീവന്‍ പണയപ്പെടുത്തി വോട്ട് രേഖപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ നല്‍കിയ ഭരണഘടന ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ബിജെപി ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

''വ്യാജ വാര്‍ത്തകളുടെ ഉപജ്ഞാതാവാണ് ബിജെിപി. അവര്‍ നുണകള്‍ പ്രചരിപ്പിക്കുകയും എതിരാളികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയും സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ബിജെപി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി, അത് സ്വേച്ഛാധിപത്യത്തിന്റെ പാതയിലാണ്' അഖിലേഷ് യാദവ് പറഞ്ഞു.

പാവപ്പെട്ട ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ബിജെപി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ മുതലാളിമാര്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുകയും അവര്‍ക്ക് ലാഭമുണ്ടാക്കുകയും ചെയ്തു. ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പണപ്പെരുപ്പവും തൊഴിലില്ലായ്മയും പാരമ്യത്തിലെത്തി. നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് പാവപ്പെട്ടവര്‍ക്ക് പ്രയോജനമുണ്ടായില്ല. കള്ളപ്പണം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it