- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ തള്ളി കേന്ദ്രനേതൃത്വം
പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ച് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജിസന്നദ്ധ തള്ളി കേന്ദ്രനേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണത്താല്‍ ആരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് രാജി വെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. 2026-ല്‍ ബിജെപി പാലക്കാട് പിടിക്കുമെന്നും ജാവഡേക്കര്‍ പറഞ്ഞു.
പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ച് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ബിജെപി ശക്തികേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാന്‍ കാരണം ശോഭാ സുരേന്ദ്രന്‍ പക്ഷമാണെന്ന് സുരേന്ദ്രന്‍ പക്ഷം ആരോപിച്ചിരുന്നു. ശോഭയുടെ ഡ്രൈവര്‍ വോട്ടുമറിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം.
അതിനിടെ സുരേന്ദ്രന്റെ നിലപാടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. രാജി സന്നദ്ധത നാടകമാണെന്നും 'അയ്യോ അച്ഛാ പോവല്ലേ' എന്ന മട്ടിലാണെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. രാജി ഏതെങ്കിലും തരത്തില്‍ 'അക്കൗണ്ടബിള്‍' ആണെങ്കില്‍ അതിന് സുരേന്ദ്രന്‍ സധൈര്യം തയ്യാറാവണമെന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ പറ്റിക്കാനുള്ള സുരേന്ദ്രന്റെ മറ്റൊരു അടവ് മാത്രമായിട്ടാണ് രാജിസന്നദ്ധതയെ കാണുന്നത് എന്നും സന്ദീപ് പറഞ്ഞു.
പാലക്കാട്ടെ തോല്‍വി ബിജെപി കൗണ്‍സിലര്‍മാരുടെ തലയില്‍വെക്കേണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാല്‍ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് ദേശീയ നേതൃത്വമാണ് പരിശോധിക്കേണ്ടതെന്നും ശിവരാജന്‍ പറഞ്ഞു.
അതേസമയം, പാലക്കാട് നഗരസഭാ പരിധിയില്‍ നിന്ന് പതിനായിരത്തിലധികം വോട്ടുകള്‍ ചോരാനുണ്ടായ സാഹചര്യം ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടുചോര്‍ച്ചയെ സംബന്ധിച്ച് വിശദമായ അവലോകനവും പഠനവും നടത്താനൊരുങ്ങുകയാണ് ബിജെപി നേതൃത്വം.
RELATED STORIES
കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി നേതാവും സുഹൃത്തും അറസ്റ്റില്‍
20 May 2025 2:24 AM GMTഗസയിലെ അതിക്രൂര നടപടികള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേലിനെതിരെ...
20 May 2025 1:27 AM GMTദലിത് യുവതിക്കെതിരായ അതിക്രമത്തില്‍ കുറ്റക്കാരായ മുഴുവന്‍...
20 May 2025 1:05 AM GMTകാണാതായ മൂന്നു വയസുകാരി പുഴയില്‍ മരിച്ച നിലയില്‍; അമ്മക്കെതിരെ...
20 May 2025 12:46 AM GMT''സംഭല്‍ മസ്ജിദ് സംരക്ഷിത സ്മാരകം; പ്രവേശനം മാത്രമാണ് ഹിന്ദുകക്ഷികള്‍...
19 May 2025 7:26 PM GMTതിരുവാങ്കുളത്ത് മൂന്നു വയസുകാരിയെ കാണാതായി; ഉപേക്ഷിച്ചതെന്ന് അമ്മയുടെ...
19 May 2025 6:05 PM GMT