Latest News

കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
X

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും കോണ്‍ഗ്രസ് എംഎല്‍എയുമായ എ എസ് പൊന്നണ്ണക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു. ബംഗളൂരു സ്വദേശിയായ വിനയ് സോമയ്യ(35) എന്നയാളാണ് തൂങ്ങിമരിച്ചിരിക്കുന്നത്. എ എസ് പൊന്നയ്യക്കെതിരേ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ സമൂഹത്തിന്റെ ഇടപെടലാണ് മരണത്തിന് കാരണമെന്ന് ഇയാളുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് പറയുന്നു.

വിനയ് സോമയ്യ വാട്ട്‌സാപ്പിലൂടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ മടിക്കേരിയിലെ കോണ്‍ഗ്രസ് നേതാവ് തെനീര മഹീന നല്‍കിയ കേസിലാണ് ഇയാള്‍ പ്രതിയായിരുന്നത്. ഈ കേസിലെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും നാട്ടുകാര്‍ ഇയാളെ വെറുതെവിട്ടിരുന്നില്ല. ഇതാണ് മരണത്തിന് കാരണം. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. മരണത്തില്‍ കേസെടുത്തെന്നും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it