- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയുടെ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു; നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി കലാംപാഷ
പാലക്കാട്: നര്‍ത്തകി നീന പ്രസാദിന്റെ മോഹിനിയാട്ടം അവതരണം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജെപിയും സംഘപരിവാര സംഘടനകളും നടത്തിയ വര്‍ഗീയ പ്രചാരണം പൊളിഞ്ഞു. പോലിസ് ഇടപെട്ടതിനെ തുടര്‍ന്ന് നീന പ്രസാദിന്റെ മോഹിനിയാട്ടം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് വര്‍ഗീയ പ്രചാരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ക്ഷേത്ര കലകളെയും ഭാരതീയ സംസ്കാരത്തേയും അവഹേളിച്ചു എന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. എന്നാല്‍, നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ലെന്ന് ജില്ലാ ജഡ്ജി ബി കലാംപാഷ വ്യക്തമാക്കി. ശബ്ദം കുറയ്ക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ കെ സുധീറിന് അയച്ച കത്തില്‍ പറയുന്നു.
നൃത്തപരിപാടി ജില്ലാ ജഡ്ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് ഇടപെട്ട് നിര്‍ത്തി വെപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ജില്ലാ കോടതി വളപ്പില്‍ ഓള് ഇന്ത്യ ലോ യേഴ്സ് യൂനിയന്റെ നേതൃ ത്വത്തില്‍ അഭിഭാഷകരും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും കത്തില്‍ പറയുന്നു.
2002ലെ ജോര്‍ജ് കോശി കേരള സ്റ്റേറ്റ് കേസിലെ വിധി ഓര്‍മിപ്പിക്കുകയും ചെയ്യുന്നു ണ്ട് (കോടതിപരിസരത്ത് മുദ്രാവാക്യം വിളിക്കുന്നത് കോ ടതിയലക്ഷ്യപരിധിയില്‍ വരു മെന്ന് ഹൈക്കോടതി വിധിച്ച കേസാണിത്). പ്രതിഷേധങ്ങളില്‍ ബാര്‍ അസോസിയേഷനു പങ്കില്ലെന്നാണ് കരുതുന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കത്തില്‍ പറയുന്നു. ആറുവര്‍ഷം താന്‍ കര് ണാടകസംഗീതം പഠിച്ചിട്ടുണ്ടെന്നും ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും മതപരമായ കാരണങ്ങളാല്‍ നൃത്തം തടസ്സപ്പെടുത്തി യെന്ന ആരോപണം വേദനയുണ്ടാക്കിയെന്നും ജഡ്ജി കത്തില്‍ പറയുന്നു. സംഭവത്തില്‍ ജഡ്ജിക്കെതിരേ വര്‍ഗീയ പ്രചാരണവുമായി ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ ജഡ്ജിയുടെ വസതിക്ക് സമീപം മോഹിനിയാട്ടം നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT