- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതനിന്ദ: ബംഗളൂരുവില്‍ സംഘര്‍ഷം; എംഎല്‍എയുടെ വീടിനു നേരെ ആക്രമണം
സംഘര്‍ഷത്തിനിടെ പോലീസ് കെ.ജി ഹാലി പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ബംഗളുരു: മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിനു നേരം ആക്രമണം.പുലികേശി നഗറിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. നൂറോളം പേര്‍ വീടിനു നേരെ കല്ലെറിയുകയും അതിക്രമിച്ചു കടക്കുകയുമായിരുന്നു. എംഎല്‍എയുടെ സഹോദരന്‍ ഒരു മതത്തിനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എംഎല്‍എയുടെ വീടും ഓഫീസും ആക്രമിച്ചതിനൊപ്പം 15ഓളം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം.
സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) ഭീമശങ്കര്‍ ഗുലേദിന്റെ വാഹനത്തിനു നേരെയും ആക്രമമുണ്ടായി.പോലീസ് ഉദ്യോഗസ്ഥര്‍ ഡിസിപിയെ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ജനക്കൂട്ടം കാറും വാഹനത്തിന്റെ ഡ്രൈവറെയും ആക്രമിച്ചു. സംഘര്‍ഷത്തിനിടെ പോലീസ് കെ.ജി ഹാലി പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഘര്‍ഷം തുടരുന്നതിനിടെ എംഎല്‍എ അഖണ്ഡ ശ്രീനിവസമൂര്‍ത്തി വീഡിയോ സന്ദേശത്തിലൂടെ 'സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളില്‍ നിന്ന് അകന്നുപോകരുതെന്നും മുസ്‌ലിം സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ് എന്ന് വീഡിയോ പുറത്തിറക്കി. ചാമരാജപേട്ട എംഎല്‍എ സമീര്‍ അഹമ്മദ് ഖാനും സംഭവസ്ഥലത്തെത്തി സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി പറഞ്ഞു.
RELATED STORIES
ഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT