Latest News

പശ്ചിമ ബംഗാളിലെ അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ എണ്ണം എട്ടായി; പ്രതികൾക്കായി വ്യാപക തിരച്ചിൽ

പശ്ചിമ ബംഗാളിലെ അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനം;  മരിച്ചവരുടെ എണ്ണം എട്ടായി; പ്രതികൾക്കായി വ്യാപക തിരച്ചിൽ
X

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പത്തർപ്രതിമയിലെ അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഒളിവിൽ പോയ പടക്ക ഫാക്ടറിയുടെ രണ്ട് ഉടമകളായ ചന്ദ്രകാന്ത ബാനിക്, തുഷാർ ബാനിക് എന്നിവരെ കണ്ടെത്താൻ പോലിസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 ലെ വിവിധ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട എട്ട് പേരിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണെന്നും റിപോർട്ടുണ്ട്.

ഇത്തരമൊരു അപകട സാധ്യതയെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും പോലിസ് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. മുൻകാലങ്ങളിൽ അനധികൃത പടക്ക ഫാക്ടറികളിൽ ഉണ്ടായ സമാനമായ സ്ഫോടനങ്ങളിൽ കണ്ടതുപോലെ, ഇത്തവണയും മുഖ്യമന്ത്രി മമത ബാനർജി ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചുകൊണ്ട് സംഭവത്തിൽ നിന്നു കൈയ്യൊഴിയുമെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഇത്തരമൊരു അപകടം ഉണ്ടായതിനു പിന്നിൽ ഉത്തരവാദിത്വമില്ലാത്ത സർക്കാറാണെന്നും അധികാരി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it