Latest News

നീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം

നീല ട്രോളി ബാഗ് വിവാദം: കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം
X

പാലക്കാട്: നീല ട്രോളി ബാഗ് വിവാദം ഉണ്ടാക്കിയ കള്ളപ്പണ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസുകാരെ കുറുവാസംഘങ്ങളെ ചോദ്യം ചെയ്യുന്ന പോലെ ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരുമെന്ന് സുരേഷ് ബാബു പറഞ്ഞു.

പെട്ടിയില്‍ പണം വന്നു എന്നത് സത്യമാണെന്നും സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങളാണ് അവിടെ നടന്നതെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.പണം ഒളിപ്പിക്കാനുള്ള സമയം കിട്ടിയതാണ് കോണ്‍ഗ്രസ് കൃത്യമായി ഉപയോഗിച്ചതെന്നും അതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.ഹോട്ടലില്‍ എന്തിന് ഫെനി വന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുള്ള മുറിയിലേക്ക് എന്തിന് പെട്ടി കൊണ്ടുവന്നു എന്ന ചോദ്യവും ഇ എന്‍ സുരേഷ് ബാബു ചോദിച്ചു. ഇന്നലെ

പെട്ടിയില്‍ പണമില്ലെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലിസ്. ഇനി തുടര്‍ നടപടികളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പോലിസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it