Latest News

മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍പ്പെട്ടു; നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി

ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ നിന്നും കടലില്‍ പോയ ബാഫഖി ഒഴുക്കല്‍ തോണിയാണ് ചാലിയത്ത് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ വെച്ച് അപകടത്തില്‍

മത്സ്യബന്ധനത്തിനിടെ തോണി അപകടത്തില്‍പ്പെട്ടു; നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി
X

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിലും ഒഴുക്കിലും പെട്ട്ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടു. തോണിയുലുണ്ടായിരുന്ന നാല്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ നിന്നും കടലില്‍ പോയ ബാഫഖി ഒഴുക്കല്‍ തോണിയാണ് ചാലിയത്ത് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരം കടലില്‍ വെച്ച് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പെട്ടെന്നുണ്ടായ ശക്തമായ തിര തോണിയില്‍ പതിക്കുകയും തോണിക്ക് കേടുപാടുകള്‍ സംഭവിക്കുകയുമായിരുന്നു. ശറഫുദ്ധീന്‍ കൊളക്കാടന്‍, ഉമറുല്‍ഫാറൂഖ്, ബഷീര്‍, മുസ്തഫ എന്നിവരാണ് തോണിയില്‍ ഉണ്ടായിരുന്നത്. നാല്പേരെയും ചാലിയത്തെ ഇലാഹി തോണി എത്തിയാണ്രക്ഷപ്പെടുത്തിയതും തോണി കെട്ടിവലിച്ച് കരക്കെത്തിച്ചതും. അപകടത്തില്‍ ലക്ഷം രൂപക്ക് മുകളില്‍ നഷ്ടം ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it