- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ്‌കാരനോട് 'സ്‌കോര്‍' പറഞ്ഞ 'ബോബ് മാര്‍ലി' കൂട്ടം പിടിയില്‍
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി ലഹരി വില്‍പ്പനയും ഉപയോഗവും നടത്തി വരുന്നിരുന്ന ബോബ് മാര്‍ലി കൂട്ടത്തില്‍ പെട്ട ഏഴു പേര്‍ ആണ് പോലിസിന്റെ പിടിയിലായത്.
പരപ്പനങ്ങാടി: പോലിസ്‌കാരനോട് സ്‌കോര്‍ റെഡിയാണ് എന്ന് പറഞ്ഞ കൗമാരക്കാര്‍ പിടിയില്‍ ആയി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി ലഹരി വില്‍പ്പനയും ഉപയോഗവും നടത്തി വരുന്നിരുന്ന ബോബ് മാര്‍ലി കൂട്ടത്തില്‍ പെട്ട ഏഴു പേര്‍ ആണ് പോലിസിന്റെ പിടിയിലായത്. ലോക്ഡൗണിനോട് അനുബന്ധിച്ച് പരപ്പനങ്ങാടി എസ്‌ഐ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പോലിസ് ചെട്ടിപടിയില്‍ നടത്തിയ രാത്രി പരിശോധനയില്‍ ആണ് സംഘം പിടിയിലായത്.
അസമയത്ത് ചെട്ടിപ്പടി ഭാഗത്ത് ബൈക്കില്‍ കറങ്ങി നടക്കുകയായിരുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്യ്തതോടെയാണ് ലഹരി വില്‍പന സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ജീപ്പില്‍ കയറ്റിയ ശേഷം ഇവരുടെ ഫോണുകള്‍ കൈകാര്യം ചെയ്യ്ത ജിനു എന്ന പോലീസ്‌കാരനോട് ലഹരി ഉപയോഗസ്ഥരുടെ രഹസ്യകോഡായ സ്‌കോര്‍ റെഡിയാണ് എന്ന് പറയുകയും സ്‌കോര്‍ എത്തിച്ച രണ്ട് പേരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഗ്രൂപ്പിലുള്ള മറ്റ് അഗംങ്ങളെയും തന്ത്രപരമായി വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും ലഹരി ഉപയോഗിക്കുവാന്‍ ഉപയോഗിക്കുന്ന ബോംഗ് എന്ന ഉപകരണവും, ഒസിബി പേപ്പറുകള്‍ തുടങ്ങിയവയും കണ്ടെടുത്തു.
സോംബീസ് ഓഫ് ബോബ് മാര്‍ലി എന്ന രഹസ്യ വാട്ട്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആയ ഇവര്‍ എല്ലാവരും തന്നെ കടുത്ത ലഹരി അടിമകള്‍ ആയിരുന്നു. ഗ്രൂപ്പ് ചാറ്റിങ്ങില്‍ വഴിയായിരുന്നു ഇവര്‍ എല്ലാം ലഹരി വസ്തുക്കള്‍ പരസ്പരം കൈമാറ്റം ചെയ്തിരുന്നത്. ഒരോ ദിവസവും ലഹരി വസ്തുക്കള്‍ എത്തിക്കുന്നതും, അത് ഉപയോഗിക്കുന്നതുമായ സേഫ് സോണ്‍ എന്ന് ഇവരുടെ ഭാഷയില്‍ പറയുന്ന സ്ഥലങ്ങള്‍, ഗൂഗിള്‍ മാപ്പ് വഴി കൃത്യമായ ലൊക്കേഷനുകള്‍ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. പിടിയിലായവരെ എല്ലാം സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം രക്ഷിതാക്കളെ വിളിച്ച് വരുത്തി കൗണ്‍സിലിങ്ങ് നടത്തിയ ശേഷം വിട്ടയച്ചു. അമ്പട്ടന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ബോബ് മാര്‍ലി ഗ്രൂപ്പ് അഡ്മിനെയും മറ്റ് ഗ്രൂപ്പ് അംഗങ്ങളെയും സൈബര്‍ സെല്‍ വഴി ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.
RELATED STORIES
ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ചു;...
5 Jan 2025 7:38 AM GMTകെ എസ് സി എ മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു
3 Jan 2025 4:41 PM GMTസിജി സ്പീക്കേഴ്സ് ഫോറം - മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു
3 Jan 2025 3:22 PM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTബഹ്റൈനിലെ ജില്ലാ കപ്പ് സീസണ്-2 ഡിസംബര്‍ 12ന് തുടങ്ങും
9 Dec 2024 7:22 AM GMT