Latest News

അണ്ടോണയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

അണ്ടോണയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
X

കൊടുവള്ളി: കോഴിക്കോട് അണ്ടോയില്‍ വെള്ളിയാഴ്ച കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാല്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനാണ്(8) മരിച്ചത്.

ഇന്ന് രാവിലെ മുതല്‍ നാട്ടുകാരും റെസ്‌ക്യൂ ടീമും തിരച്ചില്‍ നടത്തിയിരുന്നു. തെക്കേ തൊടുകയില്‍ കടവിനടുത്താണ് മൃതദേഹം കിടന്നിരുന്നത്.

വെള്ളിയാഴ്ച നാലു മണിക്ക് ശേഷമാണ് അമീന്‍ വീട്ടില്‍നിന്ന പുറത്തുപോയത്. അബദ്ധത്തില്‍ പുഴയില്‍ വീണതാവാമെന്നാണ് നിഗമനം.

കളരാന്തിരി ജി എം എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മൃതദേഹം അണ്ടോണ ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മാതാവ് ഷറീന. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലഹ്, ആയിഷ ഇസ.

Next Story

RELATED STORIES

Share it