Latest News

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
X

മുംബൈ; പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ മുംബൈയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. രോഗബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അവരെ ശനിയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കൊവിഡിനെത്തുടര്‍ന്ന് ന്യുമോണിയ ബാധിച്ചാണ് ലതാ മങ്കേഷ്‌കറെ ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 28ന് പുറത്തെടുത്തിരുന്നു.

ആരോഗ്യനില മോശമാതിനാല്‍ ഇന്നലെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി.

ബ്രീച്ച് കാണ്ടി ആശുത്രിയിലാണ് ലതാ മങ്കേഷ്‌കര്‍ ചികില്‍സ തേടിയിരുന്നത്.

ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അവരുടെ മരണം നികത്താനാവത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

സെപ്തംബര്‍ 1929നായിരുന്ന ലതയുടെ ജനനം. പ്രശസ്ത ഗായിക ആശാ ഭോസ്ലെ സഹോദരിയാണ്. പത്മഭൂഷന്‍, പത്മവിഭൂഷന്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഭാരത രത്‌നം എന്നിവ നേടിയിട്ടുണ്ട്.

ദീനനാഥ് മങ്കേഷ്‌കറുടെയും സുദ്ധമാതിയുടെയും മകളായി ഇന്‍ഡോറില്‍ ജനനം. യഥാര്‍ത്ഥ പേര് ഹേമ. മൂത്ത പുത്രിയായ ലതക്ക് ആഷാ ഭോസ്ലെക്കുപുറമെ ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നീ സഹോദരങ്ങളുമുണ്ട്.

അഞ്ചാം വയസ്സുമുതല്‍ സംഗീത നാടകങ്ങളിലൂടെ കലാരംഗത്തെത്തി. അഭിനയവുമായാണ് സിനിമയിലെത്തിയത്. പിന്നീടാണ് സംഗീതത്തിലെത്തിയത്. ആദ്യഗാനം 1942ല്‍ കിടി ഹസാല്‍ എന്ന മറാത്തി ചിത്രത്തിലെ നാചു യാ ഗാഥേ. 1943ല്‍ പാടിയ ഗജാബാഹുവിലെ മാതാ ഏക് സപൂത് കി ദുനിയാ ബദല്‍ ആണ് ആദ്യ ഹിന്ദി ഗാനം.

15 ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. സോഹദരി ആഷ ഭോസ്ലെയും പ്രശസ്ത ഹിന്ദി ഗായികയാണ്.

രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്.

ഒരു മലയാളഗാനവും ലതാ മങ്കേഷ്‌കറിന്റേതായുണ്ട്. നെല്ലിലെ കദളി ചെങ്കദളി ചെങ്കദളി എന്ന ഗാനം.

Next Story

RELATED STORIES

Share it